കൊച്ചി: എറണാകുളം ഏരൂരിൽ മധ്യവയസ്കനെ വീടിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. ഏരൂർ സ്വദേശി സേതുമാധവനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
58 കാരനായ സേതുമാധവൻ സ്വകാര്യ സ്കൂളിൽ അറ്റൻഡർ ആയി ജോലി ചെയ്യുകയായിരുന്നു . മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.