തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ രാത്രികാല സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കുന്നു. ഇത്തിക്കരയിലെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്രൈവര്‍മാര്‍ എട്ടുമണിക്കൂര്‍ ബസോടിച്ചാന് മതി.
ഡ്രൈവര്‍മാരുടെ ജോലിഭാരം കുറയ്ക്കാന്‍ ക്രൂ ചെയിഞ്ചും ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനവും ഏര്‍പ്പെടുത്തും. യൂണിയനുകളുമായി ആലോചിച്ച ശേഷമായിരിക്കും മാറ്റം നടപ്പാക്കുക.
ഇന്നലെ കൊല്ലം കെട്ടിയം ഇത്തിക്കരയില്‍ കെഎസ്ആര്‍ടിസി ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ മൂന്നു പേര് മരിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഉറങ്ങിയതു കാരണം ബസ് നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് സിസിടിവിദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.