നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ട് പുറത്തേയ്ക്ക് നീങ്ങി. പൈലറ്റിന്റെ അവസരോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
ചൊവ്വാഴ്ച പുലര്‍ച്ചേ 4.30 ഓടെ കുവൈറ്റ് എയര്‍വേയ്സ് ലാന്‍ഡ് ചെയ്യുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ലാന്‍ഡ് ചെയ്യുമ്പോള്‍ പെട്ടെന്നുണ്ടായ കാറ്റിലും, മഴയിലും പൈലറ്റിന് റണ്‍വേ വ്യകതമാകാതിരുന്നതാണ് വിമാനം നിയന്ത്രണം വിടാന്‍ കാരണം.
റണ്‍വേയുടെ അരികിലുള്ള 8 ലൈറ്റുകള്‍ തകര്‍ന്നു. ലൈറ്റിന്റെ വിമാനത്തിന്റെ പുറകിലെ ഒരു ടയര്‍ പൊട്ടി. പൈലറ്റ് നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരെ സുരക്ഷിതമായി ടെര്‍മിനലില്‍ ഇറക്കി.