കൊച്ചി: കേരളത്തിലെ മഴക്കെടുതി ഗുരുതരമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുവെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
വ്യോമനിരീക്ഷണത്തിനുശേഷം പറവൂര്‍ താലൂക്കിലെ ഇളന്തിക്കരയിലെത്തിയ അദ്ദേഹം ദുരിതാശ്വാസ ക്യാംപില്‍ സന്ദര്‍ശനം നടത്തി ജനങ്ങളെ കാണുകയായിരുന്നു മന്ത്രി. പ്രളയം ഉണ്ടായപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയില്‍ അതിനെ നേരിട്ടു. കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കും-അദ്ദേഹം പറഞ്ഞു.
ആരും വിഷമിക്കേണ്ട കാര്യമില്ലെന്നും ദുരിതബാധിതര്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. വെള്ളക്കെട്ട് നേരിട്ടതുപോലെ വെള്ളം ഇറങ്ങിയശേഷമുള്ള ദുരിതങ്ങളും പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഇളന്തിക്കരയിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് ഉറപ്പ് നല്കി.
സംസ്ഥാനത്തെ പ്രളയദുരിതം നേരിട്ടറിയാന്‍ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇടുക്കിയിലെ ദുതിരമേഖലകളിലൂടെ വ്യോമനിരീക്ഷണം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് എന്നിവരുടെ ആഭ്യന്തരമന്ത്രിക്കൊപ്പമുണ്ടായിരുന്നു.