കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ടൊവിനോയും കൂട്ടരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് മറഡോണ സിനിമയുടെ ഒരു ദിവസത്തെ കലക്ഷന്‍ സംഭാവന ചെയ്യുമെന്ന് ടീം അറിയിച്ചു.
സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ലഭിക്കുന്ന സിനിമയുടെ ഒരു ദിവസത്തെ കലക്ഷന്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് മാറ്റിവയ്ക്കുന്നതാണെന്ന് ടൊവിനോ പറഞ്ഞു. സംവിധായകന് വിഷ്ണു നാരായണ്‍, തിരക്കഥാകൃത്ത് കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്കൊപ്പം ലൈവ് വീഡിയോയിലൂടെയാണ് ടൊവിനോ ഈ വാര്‍ത്ത പങ്കുവച്ചത്.
ജൂലൈ 27ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതുമുഖം ശരണ്യ ആര് നായര്‍ ആണ് നായിക. അങ്കമാലി ഡയറീസില്‍ യൂ ക്ലാംബ് രാജനായി തകര്‍ത്താടിയ ടിറ്റോ വില്‍സണ്‍, കിച്ചു വര്‍ക്കി, ചെമ്പന്‍ വിനോദ്, ബര്‍ജര്‍ പട്ടേല്‍, നിഷ്തര്‍ അഹമ്മദ്, ലിയോണ, ജിന്‍സ് ഭാസ്കര്‍, നിരഞ്ജന് എന്നിവരാണ് മറ്റുതാരങ്ങള്‍. എസ് വിനോദ് കുമാര്‍ ആണ് നിര്‍മാണം.