തിരുവനന്തപുരം: പേരൂര്‍ക്കട കെഎസ്ആര്‍ടിസി ബസ് ഡിപ്പോക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളില്‍ മരം വീണ് ബസ് തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. മരം വീഴുന്ന ശബ്ദം കേട്ട വഴിയാത്രക്കാര്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി.
ഇന്ന് രാവിലെയാണ് സംഭവം. പേരൂര്‍ക്കട കെഎസ്ആര്‍ടിസി ബസ് ഡിപ്പോയ്ക്ക് സമീപത്തെ മരമാണ് കടപുഴകിയത്. ഡ്രൈവറും കണ്ടക്ടറും പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് മരം വീണത്. ബസ് ഭാഗികമായി തകര്‍ന്നു.