കേരളത്തിൽ മഴ കനക്കുന്നതിനിടെ വടക്കൻ കേരളത്തിന് പ്രത്യേക ശ്രദ്ധ നൽകുമെന്ന് ദേശീയ ദുരന്ത നിവാരണ സേന കമാൻഡന്റ് എസ് വൈദ്യലിംഗം. കാലാവസ്ഥ വകുപ്പിന്റെ നിർദേശം അനുസരിച്ച് സ്ട്രാറ്റജി മാറ്റും. കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ചാണ് സേനവിന്യാസം നടത്തുന്നത്.
കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേക ജാഗ്രത പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളം പശ്ചിമ ഘട്ടത്തിലായതുകൊണ്ട് മഴ അധികമായിരിക്കും. വേണ്ട മുൻകരുതലുകൾ എടുത്തിട്ടുണ്ട്. തൃശൂരിൽ രണ്ട് സംഘങ്ങൾ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ആയതിനാൽ വേണ്ട ബോധവത്കരണം നടത്തും. സേനാംഗങ്ങൾക്ക് കൊവിഡിൽ നിന്ന് രക്ഷനേടാൻ ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിലും ലക്ഷദ്വീപിലും മഴ തുടരുകയാണ്.