തിരുവനന്തപുരം :കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരളത്തിലെ നാല് ജില്ലകളിൽ തിങ്കളാഴ്ച മുതൽ ഏർപ്പെടുത്തുന്ന ട്രിപ്പിൾ ലോക്ക്ഡൗണിന്റെ മാർഗരേഖ ഇന്ന് പുറത്തിറങ്ങും. മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുക.
ട്രിപ്പിൾ ലോക്ക്ഡൗൺ വരുന്നതോടെ ഈ ജില്ലകളിൽ കടകൾ തുറക്കാനുള്ള സമയം ചുരുക്കിയേക്കും.പൊലീസ് പാസ് എടുത്തത് കൊണ്ട് മാത്രം എല്ലാ വിഭാഗങ്ങൾക്കും പുറത്തിറങ്ങാനാകില്ല. ഏറ്റവും അവശ്യവിഭാഗങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവാദം ഉണ്ടാകൂ. നിർമ്മാണപ്രവർത്തനങ്ങൾക്ക് വിലക്കുണ്ടാകും.
എല്ലാ ജില്ലകളിലും ടിപിആർ കൂടിയ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായ ലോക്ക്ഡൗൺ മെയ് 23വരെ നീട്ടിയിരുന്നു.ഐഎംഎയും ആരോഗ്യവകുപ്പും നേരത്തെ ലോക്ക്ഡൗൺ നീട്ടണമെന്ന നിർദേശം മുന്നോട്ട് വച്ചിരുന്നു.സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ നീട്ടിയത്
്