തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിനിടെ നടന് മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ വേദിയ്ക്ക് മുന്നിലെത്തി തോക്ക് ചൂണ്ടുന്ന പോലെ ആംഗ്യം കാണിച്ച് അലന്‍സിയറിനോട് താര സംഘടനയായ അമ്മ വിശദീകരണം തേടി.
ചലച്ചിത്ര പുരസ്കാരവിതരണ ചടങ്ങില്‍ തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി ലാല്‍ സംസാരിക്കുന്നതിനിടെയായിരുന്നു സദസ്സിലിരുന്ന അലന്‍സിയര്‍ അദ്ദേഹത്തിന് മുന്നിലേക്ക് വന്ന് തോക്ക് ചൂണ്ടുന്ന പോലെ ആംഗ്യം കാണിച്ചത്.
ഈ സംഭവത്തിലാണ് ഇപ്പോള്‍ അലന്‍സിയറോട് താരസംഘടന വിശദീകരണം തേടിയത്. അമ്മയുടെ പ്രസിഡന്റ് കൂടിയായ ലാലിനെതിരെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് നേരെയാണ് താന്‍ തോക്ക് ചൂണ്ടിയതെന്നാണ് സംഭവം വിവാദമായപ്പോള്‍ അലന്‍സിയര്‍ വിശദീകരിച്ചത്.