കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയെനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് നടന് വിനായകന്. അതേസമയം, വിനായകന് ഈ പോസ്റ്റിനെ വിമര്ശിച്ചാണോ അതോ അനുകൂലിച്ചാണോ പോസ്റ്റ് പങ്കുവെച്ചതെന്നു വ്യക്തമല്ല.
ഓഖി, പ്രളയം, കൊവിഡ് പ്രതിസന്ധി സമയങ്ങളില്‍ പിണറായി വിജയന് രാഷ്ട്രീയം കളിച്ചെന്നും ഈ സമയങ്ങളിലെല്ലാം മോഡിയുടെ ജനപിന്തുണ വര്‍ധിക്കുകയാണെന്നും സുരേന്ദ്രന് പറയുന്ന പോസ്റ്റാണ് നടന് പങ്കുവെച്ചിരിക്കുന്നത്.നടന്റെ പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
അതേസമയം, പോസ്റ്റിന് താഴെ നിരവധി കമന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. വിനായകന് പങ്കുവച്ച പോസ്റ്റ് മനസ്സിലാകുന്നില്ല എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ദൃശ്യം 2ലെ മുരളി ഗോപിയുടെ ‘നിങ്ങളെ എനിക്ക് മനസ്സിലാകുന്നില്ല മിസ്റ്റര്‍’ എന്ന ഡയലോഗാണ് പ്രധാനമായും ആരാധകര്‍ പങ്കുവെക്കുന്നത്.
പോസ്റ്റ് ആക്ഷേപഹസ്യം ആണെന്നും അല്ല മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുകയാണെന്നും പറഞ്ഞുകൊണ്ടും കമന്റുകള്‍ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കെ സുരേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചത്.