കൊല്ലം: കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കുരീപ്പുഴ കോണ്‍വെന്റിലാണ് സംഭവം. പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ‘ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
ശാരീരിക ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറില്‍ ഉണ്ടാകുമെന്നും ആത്മാകുറിപ്പില്‍ പറയുന്നു. രാവിലെ പ്രാര്‍ത്ഥനക്ക് സിസ്റ്റര്‍ മേബിള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കത്ത് ലഭിക്കുന്നത്.
മൃതദേഹം കിണറ്റിലുണ്ടാവുമെന്ന് കത്തിലുണ്ടായിരുന്നതിനാല് കിണറ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് കിണറില്‍ മൃതദേഹം കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തു.