കണ്ണൂര്‍: ഗര്‍ഭിണിയായ യുവതിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തതായി പരാതി. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലെ എടാട്ടാണ് സംഭവം. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെറുതാഴം സ്വദേശിനി നാസിലയ്ക്കാണ് പരിക്കേറ്റ. ഗര്‍ഭിണിയായ നാസിലയെ കാറില്‍ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ എടാട്ട് വെച്ച് ബിജെപി പ്രവര്‍ത്തകര്‍ ഇവര്‍ സഞ്ചരിച്ച വാഹനം തടയുകയും ആക്രമിക്കുകയുമായിരുന്നു.
കല്യാശേരി മണ്ഡലം റോഡ് ഷോയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. ബൈക്കുകളിലെത്തിയ ഇരുപതോളം പേരാണ് വാഹനം അടിച്ചു തകര്‍ത്തത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, ആക്രമണം നടത്തിയിട്ടില്ലെന്നാണ് പ്രാദേശിക ബിജെപി നേതാക്കള്‍ നല്കുന്ന വിശദീകരണം. പോലീസ് അന്വേഷണം നടത്തും.