തിരുവനന്തപുരം: ആര്‍എസ്എസ്സിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂരില്‍ അതിജീവിക്കാന്‍ സിപിഎമ്മിന് വാള് ബലത്തിന്റെ ആവശ്യമില്ല. ആള് ബലമില്ലാത്തവരാണ് വാള് ബലം തേടുന്നത്.
കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ആര്‍എസ്എസ്സിന്റെ അസ്വസ്ഥതയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് എന്‍പി ഉല്ലേഖിന്റെ കണ്ണൂര്‍ എന്ന പുസ്തകപ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്ക്കും വേണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. വിയോജന അഭിപ്രായങ്ങളെ സിപിഎം ഭയക്കുന്നില്ല. വിമര്‍ശനങ്ങളെ ഭയക്കുന്നവര്ക്കാണ് വാളിന്റെ ബലം തേടി പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരിന്റെ യാഥാര്‍ത്ഥ ചിത്രം പുറത്ത് വരേണ്ടത് അനിവാര്യമാണ്. സിപിഎമ്മിനെയും ആര്‍എസ്എസിനെയും ഒരു പോലെ താരതമ്യം ചെയ്യുന്ന മനോഭാവം ശരിയല്ല. കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ആര്‍എസ്എസ്സിനെ അസ്വസ്ഥരാക്കുന്നത്.
ഇടതുപക്ഷ പ്രസ്ഥാനമുള്ളത് കൊണ്ടാണിത് സാധിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. പ്രതികാര രാഷ്ട്രീയം എന്ന വാക്കിന് സിപിഎമ്മില്‍ പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി എന്‍പി ഉല്ലേഖിന്റെ കണ്ണൂര്‍, ഇന്‍സൈഡ് ഇന്ത്യാസ് ബ്ളഡിയസ്റ്റ് റിവന്‍ഞ്ച് പൊളിറ്റിക്സ് എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തിനുള്ള മറുപടിയായി വിശദീകരിച്ചു.