പാലക്കാട്: കനത്തമഴയില്‍ പാലക്കാടിന്റെ പല മേഖലകളിലും വെള്ളപ്പൊക്കം. മഴ കനത്തതോടെ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. നാലുഷട്ടറുകളും ഒന്നരമീറ്ററാണ് ഉയര്‍ത്തിയത്.
മലമ്പുഴയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തുറക്കുന്നത്. ഇന്നലെ 21 സെന്റിമീറ്റാണ് തുറന്നിരുന്നത്. പിന്നീട് 30 സെന്റിമീറ്ററാക്കുകയും ഇന്ന് പുലര്‍ച്ചെ ഒന്നരമീറ്റായി ഉയര്‍ത്തുകയുമായിരുന്നു.
ഇതോടെ കല്‍പ്പാത്തിപ്പുഴയിലും പറളി പുഴയിലും വെള്ളമുയര്‍ന്നു. കഞ്ചിക്കോട്, പുതുശ്ശേരി, അകത്തേത്തറ പഞ്ചായത്തുകളിലും പാലക്കാട് ടൗണിലും വെള്ളമുയര്‍ന്നു. മണ്ണാര്‍ക്കാട് ദേശീയപാതയിലും വെള്ളപ്പൊങ്ങി. ഈ പ്രദേശത്ത് ഗതാഗതം തടസ്സപ്പെടാന്‍ സാദ്ധ്യതയുണ്ട്.
കുമരംപുത്തുര്‍ പഞ്ചമി വീടിനും എംഇഎസ് കല്ലടി കോളേജിനുമിടയിലുള്ള നെല്‍പ്പാടം ഭാഗത്താണ് വെള്ളം കയറിയത്. ഈ ഭാഗത്തുകൂടി കടന്നു പോകുന്ന തോട്ടിലൂടെ അമിതമായി ജലപ്രവാഹം പുലര്‍ച്ചെ തുടങ്ങിയതാണെന്ന് സമീപവാസികള്‍ പറഞ്ഞു.