കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ഇടമലയാര്‍ ഡാം തുറന്നതോടെ വിമാനത്താവളത്തിന് സമീപത്തെ ചെങ്ങല്‍ത്തോട് നിറഞ്ഞ് കവിഞ്ഞ്
വെള്ളം റണ്‍വേയിലേക്ക് കയറുന്നതിനാലാണ് തല്‍ക്കാലത്തേക്ക് വിമാനത്താവളം അടച്ചത്.
ഉച്ചയ്ക്ക് 1.10 മുതല്‍ വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ ഇവിടെ നിന്ന് വിമാനങ്ങള്‍ പുറപ്പെടുന്നത് തടസ്സമില്ലാതെ തുടരും. ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കരകവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്.
കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ പണിതും നടപടികള്‍ സ്വീകരിച്ചിരുന്നത് കൊണ്ടാണ് ഇതുവരെ വിമാനത്താവളം അടക്കേണ്ടി വരാതിരുന്നത്. നേരത്തെ 2013ല്‍ വെള്ളപ്പൊക്കത്തെതുടര്‍ന്ന് വിമാനത്താവളം അടച്ചിരുന്നു.