രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അടിത്തറയിളക്കിയ നേതാവാണെന്ന് എഴുത്തുകാരന് ജിതിന് ജേക്കബ്. കേരളത്തില്‍ വന്ന് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോകുന്നു, നീന്തുന്നു, തമിഴ്നാട്ടില്‍ വ്ലോഗാര്മാര്ക്കൊപ്പം ഭക്ഷണം ഉണ്ടാക്കുന്നു.. ഇതെല്ലാം മോശം കാര്യമൊന്നുമല്ല. പക്ഷെ ഇതല്ല ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിക്ക് വേണ്ട മിനിമം യോഗ്യതകള്‍ എന്ന് ജിതിന് പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു ജിതിന് ജേക്കബ്ബിന്റെ പ്രതികരണം. പാര്‍ട്ടി നേതാവ് എന്നനിലയില്‍ പാര്‍ട്ടിക്കോ, എംപി എന്ന നിലയില്‍ സ്വന്തം മണ്ഡലത്തിനോ വേണ്ടി ഈ കഴിഞ്ഞ 17 വര്‍ഷം കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റാത്ത ആളാണ് രാഹുല്‍ ഗാന്ധി എന്ന് നിസ്സംശയം പറയാമെന്ന് ജിതിന് പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
‘രാഹുല്‍ ഗാന്ധിയുടെ ആഞ്ഞടികളും, എളിമയും, കരുതലും ഒക്കെകൊണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി നിറഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ പോകുന്ന ആള് എന്ന നിലയ്ക്കായിരുന്നു 2019 ല്‍ രാഹുല്‍ ഗാന്ധിയെ യാതൊരു വിശ്വാസ്യതയും ഇല്ലാത്ത കേരളത്തിലെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ശവംതീനി മാധ്യമ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചത് മോദിക്കെതിരെ ആയിരുന്നു എങ്കിലും പണികിട്ടിയത് അന്തങ്ങള്ക്കാണ് എന്ന് മാത്രം. സത്യത്തില്‍ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്ന് കേരളത്തിലെ മാധ്യമങ്ങള്‍ തള്ളുന്ന രാഹുല്‍ ഗാന്ധിക്ക് അതിനുവേണ്ട എന്ത് യോഗ്യതയാണ് ഉള്ളത് എന്ന് പരിശോധിക്കാം:- 2004 മുതല്‍ അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. 2007 മുതല്‍ കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറി ആയിരുന്നു. പിന്നീട് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് ഒക്കെയായി. കോണ്‍ഗ്രസ് കുടുംബത്തിന്റെ കുത്തക സീറ്റായ അമേതിയില്‍ നിന്നാണ് 2004 ല്‍ ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്നത്.
പാര്‍ട്ടി നേതാവ് എന്ന നിലയില്‍ 2014 ലിലും, 2019 ലിലും പൊതു തിരഞ്ഞെടുപ്പിനെ നേരിട്ടു. ഫലം ദയനീയ പരാജയം. 2014 ല്‍ ഉണ്ടായത് ഏതൊരു പാര്‍ട്ടിക്കും സംഭവിക്കാവുന്ന വീഴ്ച ആയി കരുതാം. പക്ഷെ 2019 വരുമ്പോഴോ? 2014 ലിലേക്കള് ദയനീയ പരാജയം ആയി മാറി. ഇതിനിടയില്‍ സംസ്ഥാനങ്ങളുടെ ഭരണം ഓരോന്നോരോന്നായി നഷ്ട്ടപെട്ടു. തുടര്‍ച്ചയായ ഭരണം കാരണം ബിജെപിക്കെതിരെ വലിയ രീതിയില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായ സ്ഥലങ്ങളില്‍ പോലും പാര്‍ട്ടി പരാജയപെട്ടു. കോണ്‍ഗ്രസ് മുഖ്യ പ്രതിപക്ഷം ആയിരുന്ന സ്ഥലങ്ങളില്‍ എല്ലാം ബിജെപി ആ സ്ഥാനം കൊണ്ടുപോയി.
പാര്‍ട്ടിയില്‍ വലിയ രീതിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ പടയൊരുക്കം ഉണ്ടാകുകയും ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പ് പരാജയം വരുമ്പോള്‍ ഭീരുവിനെപോലെ ഓടി ഒളിച്ച് വനവാസത്തിനു പോകുന്ന രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതാവ് എന്ന നിലയില്‍ പരാജയം എന്ന് മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിത്തറ തന്നെ നശിപ്പിക്കുകയും ചെയ്തു. ഇനി പാര്‍ലമെന്ററി രംഗത്തേക്ക് വന്നാല്‍ അവിടെയും പ്രകടനം ദയനീയം. കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ എട്ടുനിലയില്‍ പൊട്ടി. അവസാനം മുസ്ലിം ലീഗിന്റെ കാരുണ്യം കൊണ്ട് കേരളത്തില്‍ നിന്ന് പാര്‍ലമെന്റില്‍ എത്തി. നെഹ്റു കുടുംബം പതിറ്റാണ്ടുകളായി കുടുംബ സീറ്റായി കയ്യടക്കി വെച്ചിരുന്ന അമേത്തിയൊക്കെ 2014 ലിലും ഇന്ത്യയിലെ ഏറ്റവും പിന്നോക്കം ചെന്ന സ്ഥലങ്ങള്‍ ആയിരുന്നു. പക്ഷെ അന്നൊന്നും ഉത്തരേന്ത്യക്കാര്‍ക്ക് വിവരം ഇല്ല എന്ന് മലയാളി പറയില്ലായിരുന്നു കേട്ടോ. ഇനിയിപ്പോള്‍ വയനാട് വന്നിട്ട് എന്താണ് ചെയ്യുന്നത്? വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ റോഡ് ഷോ. മണ്ഡലത്തിലെ എംപി വരുന്നതിനു നാട് മുഴുവന്‍ ഫ്ലെക്സ് . വന്നുകഴിഞ്ഞാലോ മനോരമ ഫോട്ടോഗ്രാഫറുടെ താളത്തിന് ഓരോ കോപ്രായങ്ങള്‍..
കേരളത്തില്‍ വന്ന് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോകുന്നു, നീന്തുന്നു, തമിഴ്നാട്ടില്‍ വ്ലോഗാര്മാര്ക്കൊപ്പം ഭക്ഷണം ഉണ്ടാക്കുന്നു.. ഇതെല്ലാം മോശം കാര്യമൊന്നുമല്ല. പക്ഷെ ഇതല്ല ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിക്ക് വേണ്ട മിനിമം യോഗ്യതകള്‍. പാര്‍ട്ടി സെക്രട്ടറി എന്നനിലയില്‍ പാര്‍ട്ടി സംവിധാനങ്ങളെ കരുത്തുറ്റത്താക്കിയ നേതാവാണ് പിണറായി വിജയന്. അദ്ദേഹം നേരത്തെ മന്ത്രിയും ആയിരുന്നു. ഗുജറാത്ത് വികസന മോഡല്‍ എന്നത് ലോക ശ്രദ്ധയില്‍ കൊണ്ടുവരികയും തുടര്‍ച്ചയായി 3 പ്രാവശ്യം ഗുജറാത്ത് മുഖ്യമന്ത്രി ആകുകയും ചെയ്ത ശേഷമാണ് മോദി ഇന്ത്യയെ നയിക്കുന്നത്. പാര്‍ട്ടി നേതാവ് എന്നനിലയില്‍ പാര്‍ട്ടിക്കോ, എംപി എന്ന നിലയില്‍ സ്വന്തം മണ്ഡലത്തിനോ വേണ്ടി ഈ കഴിഞ്ഞ 17 വര്‍ഷം കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റാത്ത ആളാണ് രാഹുല്‍ ഗാന്ധി എന്ന് നിസ്സംശയം പറയാം.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്കെര്‍പ്പെടുത്തിയ കര്‍ണാക സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വയനാട്ടിലെ ജനം കഴിഞ്ഞ ആഴ്ചയും സമരം ചെയ്യുന്നത് കണ്ടു. അവര്‍ പറയുന്നത് കര്‍ണാടക അതിര്‍ത്തി അടച്ചാല്‍ ഞങ്ങള്‍ക്ക് ജോലിക്ക് പോകാന്‍ പറ്റില്ല, കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനു കര്‍ണാടകക്ക് പോകാന്‍ കഴിയില്ല, ആശുപത്രിയില്‍ പോകാന്‍ കര്‍ണാടക വേണം, അവശ്യ വസ്തുക്കള്‍ക്ക് കര്‍ണാടക വേണം. പക്ഷെ ഇതൊന്നും കാണാനോ കേള്‍ക്കാനോ ആരുമില്ല. സമരം ചെയ്യല്‍ ആണല്ലോ ഏറ്റവും എളുപ്പം. എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് വയനാട്ടിലെ ജനങ്ങളുടെ ഈ അവസ്ഥക്ക് മാറ്റം വരുത്താന്‍ കഴിയുമോ? വയനാടന്‍ മോഡല്‍ വികസനം ലോകത്തിന് കാണിച്ചു കൊടുക്കാന്‍ കഴിയുമോ? ഒരു മണ്ഡലത്തിലെ പോലും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്ത ആള്‍ക്ക് എങ്ങനെയാണ് ഒരു രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ കഴിയുക?
തോല്‍വിയില്‍ ഒളിച്ചോടുന്ന ആള്‍ക്ക് എങ്ങനെയാണ് മുന്നണി സംവിധാനത്തെ ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ കഴിയുക? ഇപ്പോഴും ഒരു വിഷയം പഠിച്ച് അവതരിപ്പിക്കാന്‍ പോലും കഴിയുന്നില്ല. അച്ഛന്റ്റെ പേര് എന്താണ് എന്ന് ചോദിക്കുമ്പോള്‍ വീട്ടില്‍ ഒരു പട്ടിയുണ്ട് എന്ന രീതിയിലാണ് പുള്ളിയുടെ മറുപടി. ഏതെങ്കിലും ഒരു മേഖലയില്‍ എങ്കിലും കഴിവ് തെളിയിച്ചിട്ട് പോരേ ഇന്ത്യന്‍ പ്രധാനമന്ത്രി കസേരയില്‍ കയറി ഇരിക്കാന്‍. മുസ്ലിം ലീഗ് സഹായം കൊണ്ട് ഇനിയും കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ജയിക്കുമായിരിക്കും. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷം അധികാരം നിലനിര്‍ത്തിയാല്‍ മുസ്ലിം ലീഗ് മിക്കവാറും മറുകണ്ടം ചാടിയേക്കും.
അങ്ങനെ വന്നാല്‍ കേരളത്തില്‍ നിന്ന് പോലും രാഹുല്‍ ഗാന്ധിക്ക് വിജയിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകും. ശക്തനായ ഒരു പ്രതിപക്ഷ നേതാവ് ജനാധിപത്യ ഇന്ത്യക്ക് ആവശ്യമാണ്. പക്ഷെ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി ആയാല്‍ മാത്രം മതി എന്നാണ് ശരീര ഭാഷ. നെഹ്റു കുടുംബത്തിലെ അംഗമായത് കൊണ്ട് ഇന്ത്യയിലെ ജനം പ്രധാനമന്ത്രി കസേരയില്‍ ഇരിക്കാന്‍ താന്‍ യോഗ്യനാണ് എന്നാണ് പുള്ളി കരുതുന്നത്.
ഇത് മതരാഷ്ട്രം അല്ല, കുടുംബ വാഴ്ചയും അല്ല, ജനാധിപത്യ രാജ്യമാണ്. PR വര്‍ക്ക് കൊണ്ട് കുറച്ചൊക്കെ ജനത്തെ പറ്റിക്കാമായിരിക്കും, പക്ഷെ അത് എപ്പോഴും പറ്റുമെന്ന് കരുതരുത്. നിലവില്‍ രാഹുല്‍ ഗാന്ധി ഇന്ത്യക്കാര്‍ക്ക് ഒരു കോമഡി കഥാപാത്രം ആണ്. കേരളത്തിന് പുറത്ത് ജീവിക്കുന്നവര്‍ക്ക് അത് മനസിലാകും. അങ്ങനെ ആയതിനു കാരണവും അദ്ദേഹം തന്നെയാണ്. കോമഡി കഥാപാത്രത്തില്‍ നിന്ന് നായകനാകാന്‍ ഒത്തിരി അധ്വാനിക്കണം, ഇന്ത്യയെ അറിയണം, ഒരു വികസന മോഡല്‍ കാണിച്ചു കൊടുക്കണം അല്ലെങ്കില്‍ നേതാവ് എന്ന നിലയില്‍ കരുത്ത് കാണിക്കണം. അല്ലാതെ ഇന്ത്യക്കാര്‍ അംഗീകരിക്കില്ല. അല്ലെങ്കില്‍ മുസ്ലിം ലീഗിന്റെ കാരുണ്യത്തില്‍ എന്നും വയനാടന്‍ പ്രധാനമന്ത്രിയായി തുടരേണ്ടിവരും .’