കൊച്ചി: സ്വന്തം വണ്ടി പോലും കഴുകി വൃത്തിയാക്കാന്‍ മടിയുള്ളവരാണ് അധികവും. എന്നാല്‍ പണിമുടക്ക് ദിവസം സ്വന്തം ഉപജീവനമാര്‍ഗമായ കെഎസ്ആര്‍ടിസി ബസിനെ പൊന്നുപോലെ സൂക്ഷിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്.
കെഎസ്ആര്‍ടിസി ഡ്രൈവറായ ദേവരാജ് ഓടിക്കുന്ന കെഎസ്ആര്‍ടിസി ബസ് കഴുകി വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. ദേവരാജിനെ അഭിനന്ദിച്ച് നിരവധി പേര് ഫേസ്ബുക്കില്‍ രംഗത്തുവരുകയും ചെയ്തു.
കെഎസ്ആര്‍ടിസി ബസും ദേവരാജും അടങ്ങുന്ന ചിത്രങ്ങള്‍ സഹിതമുളള കുറിപ്പ് യോഗേഷ് നായര്‍ എന്ന ആളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ചിത്രങ്ങള്‍ വൈറലായി. നിരവധി പേരാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
”ഇങ്ങനെയായിരിക്കണം ഓരോ വ്യക്തികളും
കെഎസ്ആര്‍ടിസി ബസ് ഡ്രൈവറായ ദേവരാജ് ഒരു ദിവസത്തെ അവധി കിട്ടിയപ്പോള്‍ സ്വയം ഓടിക്കുന്ന ബസ് കഴുകി വൃത്തിയാക്കുന്നു ബിഗ് സലൂട്ട് ബ്രദര്‍” എന്നായിരുന്നു പോസ്റ്റ്.