തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഋഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുന്‍പാകെയാണ് ഋഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്തത്.
രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്തു. ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് വിരമിച്ചതിനെ തുടര്‍ന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസായി ഋഷികേശ് സേവനമനുഷ്ഠിച്ചിരുന്നു.
ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ക്യാമ്പസ് ലോ സെന്ററില്‍ നിന്ന് നിയമ ബിരുദം നേടിയ റോയ്, ഡല്‍ഹി ബാര്‍ കൗണ്‍സിലിലൂടെ അഭിഭാഷകനായി. ഡെല്‍ഹിയിലും ഗുവാഹത്തിയിലും പ്രവര്‍ത്തിച്ച ശേഷം അരുണാചല്‍പ്രദേശില്‍ സര്‍ക്കാര്‍ അഭിഭാഷകനായി. 2006 ഓക്ടോബറില്‍ അഡിഷണല്‍ ജസ്റ്റിസായി നിയമിതനായ അദ്ദേഹം 2008 ജൂലായില്‍ സ്ഥിരം ജഡ്ജിയായി.