തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇപി ജയരാജന് വീണ്ടും മന്ത്രിസഭയിലേക്ക് എത്തുന്നു.
ഇത് സംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനമെടുത്തു കഴിഞ്ഞു. ഉന്നത നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തി. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ജയരാജന്റെ മടങ്ങിവരവിന് അനുവാദം നല്‍കും.
പിണറായി വിജയന് മന്ത്രിസഭയിലെ വ്യവസായ-കായിക മന്ത്രിയായിരിക്കെ ഉയര്‍ന്ന ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ടു 2016 ഒക്ടോബറില്‍ രാജി വെക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇപി ജയരാജന് കേരള കര്‍ഷക സംഘം പ്രസിഡന്റ് കൂടിയാണ്.