കൊച്ചി: വുമന്‍ ഇന്‍ സിനിമ കളക്ടീവിലെ അംഗങ്ങളുമായി എഎംഎംഎ ഭാരവാഹികള്‍ ഇന്ന് ചര്‍ച്ച നടത്തും. നടിമാരായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച.
ഡബ്ല്യുസിസി ഉന്നയിച്ച വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. നടി ആക്രമിക്കപ്പെട്ട കേസുമായി സംഘടനയില്‍ നിന്നും പുറത്താക്കിയ ദിലീപിനെ തിരിച്ചെടുക്കാന്‍ ഭാരവാഹികള്‍ ഏകപക്ഷീയമായി തീരുമാനിച്ചിരുന്നു.
തീരുമാനത്തെ ചോദ്യം ചെയ്ത് നടിമാരായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ സംഘടനാ ഭാരവാഹികള്‍ക്ക് കത്ത് നല്കി. വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. കത്ത് നല്കിയ മൂന്ന് നടിമാരുമായാണ് ചര്‍ച്ച.