തൃശൂര്‍: ലിംഗഭേദമില്ലാതെ അവളെ അവര്‍ കൈപിടിച്ചു കയറ്റി. കുട്ടന്നെല്ലൂര് ഗവ.കോളേജ് കലാലയ മുറ്റത്തേക്ക് കാലെടുത്തു വച്ച ശേഷം അവള് പറഞ്ഞു. ഇത് കാത്തിരുന്ന സ്വപ്ന നിമിഷം ‘ഭീതിക്കും അവഹേളനങ്ങള്‍ക്കും ഇനി സ്ഥാനമില്ല’- പിണറായി സര്‍ക്കാരിനും കൈതാങ്ങേകിയവര്ക്കും നന്ദി. ഇനി മൂന്നു വര്‍ഷം ഞാന്‍ ഇവിടെ കാണും’
ട്രാന്‍സ്ജെന്റേഴ്സ് എന്ന ലിംഗ പദവിയില്‍ കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ അനുവദിച്ച സീറ്റില്‍ ഗവ.കോളേജില്‍ ചേര്‍ന്ന ആദ്യ ബിരുദ വിദ്യാര്‍ഥിയാണ് നന്ദന ‘2015ല്‍ അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് പ്ലസ് ടു വിജയിച്ചെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല’ എല്‍ ഡിഎഫ് സര്‍ക്കാര്‍ ട്രാന്‍സ്ജെന്റേഴ്സിന് സീറ്റ് സംവരണം ചെയ്തതതോടെയാണ് ബിരുദ പഠനമെന്ന സ്വപ്നത്തിലേക്ക് പടി ചവിട്ടാനായത്. ബിഎ ഇക്കണോമിക്സ് ബിരുദത്തിനാണ് കഴിഞ്ഞ 31 ന് ചേര്‍ന്നത്. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് ശരിയാക്കിയ ശേഷം തിങ്കളാഴ്ച മുതലാണ് ക്ലാസില്‍ എത്തിയത്.
ഇരിങ്ങാലക്കുട കോക്കാട്ടില്‍ വേലായുധന്റെയും കല്യാണിയുടെ മകളാണ് ‘പട്ടികജാതി കുടുംബാംഗമായ നന്ദന എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താന്‍ ട്രാന്സ്ജെന്സറാന്നെന്ന് തിരിച്ചറിഞ്ഞത്. സമൂഹത്തില്‍ പലരില്‍ നിന്നും അവഗണയുണ്ടായെങ്കിലും അതിജീവിച്ച് പഠിച്ചു. ഇതിനിടെ അച്ഛന് സുഖമില്ലാതെ കിടപ്പിലായി. സഹോദരന് അഖിലിനു സുഖമില്ല. പ്ലസ് ടു കഴിഞ്ഞ് പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും സാധിച്ചില്ല. സ്റ്റേഷനറി കടയില്‍ ജോലിക്ക് പോയി.
ഇതിനിടയില്‍ പിണറായി സര്‍ക്കാര്‍ ട്രാന്‍സ്ജെന്റേഴ്സിന് 2 സീറ്റ് സംവരണം ചെയ്തത്. എസ്എഫ് ഐ പ്രവര്‍ത്തകരെ സമീപിച്ചു. എസ്എഫ്ഐ ജില്ലാ കമ്മറ്റി അംഗം ശില്പ അശോകന് സഹായത്തിനെത്തി. ഇരുവരും കലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പോയി പ്രവേശന നടപടികള്‍ നീക്കി. കുട്ടനെല്ലൂര്‍ ഗവ.കോളേജ് പ്രിന്‍സിപ്പല്‍ സിസി ബാബു, ഇക്കണോമിക്സ് വിഭാഗം അധ്യാപിക രമ്യ അജിത്തും സഹായിച്ചതായി നന്ദന പറഞ്ഞു.
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ട്രാന്‍സ്ജെന്റേഴ്സിനെ പൊതുസമൂഹത്തില്‍ അംഗീകരിപ്പിക്കാന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ട്. തങ്ങളെ സഹായിക്കാന്‍ വിമന്സ്ജെന്റേഴ്സ് സെല്‍ രൂപീകരിച്ചു. ഇതുവഴി വിവിധ സഹായങ്ങള്‍ ലഭിച്ചു.’ഇപ്പോള്‍ ലിംഗമാറ്റ ശസ്ത്രക്രിയക്കായി രണ്ടു ലക്ഷം രൂപയും അനുവദിച്ചു ഇത് രാജ്യത്ത് എവിടെയുമില്ല.് എസ്എഫ്ഐ ട്രാന്‍സ് ജെന്റേഴ്സിനെ ഉയര്‍ന്ന കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തിയതിലും ഏറെ സന്തോഷമുണ്ടെന്ന് നന്ദന പറഞ്ഞു.
കോളേജില്‍ എത്തിയ നന്ദനക്ക് എസ് എഫ് ഐ നേതൃത്വത്തില്‍ സ്വീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മിഥുന് കൃഷ്ണ ജില്ലാ കമ്മിറ്റി അംഗം ശില്പ അശോകന് ,യൂണിറ്റ് സെക്രട്ടറി നവീന്ഘോഷ് എന്നിവര്‍ ചുവപ്പു ഹാള്‍ അണിയിച്ചു. കൊച്ചനിയന്റെയും കെ ആര് തോമസിന്റെയും രണ സ്മരണകള്‍ ഇരമ്പുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്ന കലാലയ മുറ്റത്തേക്ക് കൂട്ടുകാരുടെ ഹൃദയത്തിലേറി കൊച്ചനിയത്തിയെപ്പോലെ അവള് നടന്നു നീങ്ങി.നാണം കുണുങ്ങിയായല്ല’ തലയുയര്‍ത്തി അഭിമാനത്തോടെ ….