കൊച്ചി: മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു.
15 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 12 പേര്‍ക്ക് പരിക്ക് പറ്റി. ഓഷ്യാനിക് ബോട്ടാണ് അപകടത്തില്‍ പെട്ടത്.
പുലർച്ചെ പുറംകടലിൽവച്ചാണ് അപകടമുണ്ടായത്. കുളച്ചൽ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രിയാണ് ഇവർ മൽസ്യബന്ധനത്തിനു പോയത്. സമീപത്തുണ്ടായ മറ്റു ബോട്ടുകളാണ് പരുക്കേറ്റവരെ രക്ഷിച്ചത്. ബോട്ട് പൂർണമായും മുങ്ങിപ്പോയി. രക്ഷപെടുത്തിയവരെ അൽപസമയത്തിനകം തീരത്തെത്തിക്കും.