പുതുക്കാട് : ഏറെ നാളുള്‍ക്ക് ശേഷം സ്കൂള്‍ തുറന്നപ്പോള്‍ അമ്പതുവര്‍ഷംമുമ്പ് പഠിച്ച ക്ലാസ്മുറിയില്‍ വീണ്ടും വിദ്യാര്‍ഥിയായി മന്ത്രി. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് തന്റെ വിദ്യാലയമായ പുതുക്കാട് സെയ്ന്റ് ആന്റണീസ് സ്കൂളില്‍ എത്തിയത്. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ സന്ദര്‍ശനം.
എസ്.എസ്.എല്‍.സി., പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സംശയനിവാരണത്തിനും പ്രാക്ടിക്കല്‍ ക്ലാസുകള്ക്കുമായിട്ടാണ് പുതുവര്‍ഷത്തില്‍ സ്കൂളുകള്‍ തുറന്നിരുന്നു.നിലവിലെ സാഹചര്യത്തില്‍ വിദ്യാഭ്യാസവകുപ്പും ആരോഗ്യവകുപ്പും പറയുന്ന എല്ലാ നിര്‍ദേശങ്ങളെല്ലാം കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
പണ്ട് പഠിച്ച പത്താം ക്ലാസ് മുറിയിൽ കുട്ടികള്‍ക്കൊപ്പമിരുന്ന മന്ത്രി, മുന്‍മന്ത്രി പി.പി. ജോര്‍ജിന്റെ ഭാര്യ റീത്ത ടീച്ചര്‍ പഠിപ്പിച്ച ഓര്‍മകള്‍കൂടി പങ്കുവെച്ചു.പുതുക്കാട് ഗവ. സ്കൂള്‍, നന്തിക്കര സ്കൂള്‍ എന്നിവിടങ്ങളിലും വിദ്യാഭ്യാസമന്ത്രി സന്ദര്‍ശിച്ചു.