കൽപ്പറ്റ: വയനാട് വെണ്ണിയോട് പുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നാരായണൻകുട്ടിയുടെ ഭാര്യ ശ്രീജയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴാഴ്ച നാരായണൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
ചുണ്ടേൽ ആനപ്പാറ സ്വദേശിയായ നാരായണൻകുട്ടി (45), ഭാര്യ ശ്രീജ (37), മക്കളായ സൂര്യ(11), സായൂജ്(9) എന്നിവരെ ഞായറാഴ്ച രാവിലെയാണ് വെണ്ണിയോട് പുഴയിൽ കാണാതായത്. കുട്ടികൾക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. ശക്തമായ മഴയെ തുടർന്ന് ഇന്ന് രാവിലെ വൈകിയാണ് തെരച്ചിൽ ആരംഭിച്ചത്.
പുഴയോരത്ത് നിന്നും ആത്മഹത്യാ കുറിപ്പും ബാഗും പോലീസ് ഞായറാഴ്ച കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് പുഴയിൽ തെരച്ചിൽ നടത്തുന്നത്.