തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 24 പേരെ സസ്പെന്‍ഡ് ചെയ്തു. ഡ്യൂട്ടി സമയത്ത് മദ്യപിച്ച് എത്തിയതിനും മറ്റ് അനധികൃത പ്രവൃത്തികള്‍ ചെയ്തതിനുമാണ് സസ്പെന്ഷന്.
ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 10 വരെയുണ്ടായ 19 സംഭവങ്ങളിലാണ് നടപടി. ഇതിനു പുറമെ ഡ്യൂട്ടി സമയത്ത് മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്ത പത്ത് പേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
അതേസമയം യാത്രാക്കാരോട് അപമര്യാദയായി പെരുമാറിയാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും കെഎസ്ആര്‍ടിസിയില്‍ മദ്യപാനം സംബന്ധിച്ച പരിശോധന ശക്തമാക്കുമെന്നും എംഡി ബിജുപ്രഭാകര്‍ അറിയിച്ചു.