കിളിമാനൂര്‍: നാട്ടുകാരില്‍ കൗതുകമുണര്‍ത്തി ഇസ്രയേലിന്റെ ദേശീയ പക്ഷിയായ യൂറേഷ്യന്‍ ഹൂപ്പി. സാധാരണ നാട്ടിന്‍പുറങ്ങളില്‍ കാണാറില്ലാത്ത പക്ഷിയായ യൂറേഷ്യന്‍ ഹൂപ്പിയെ കിളിമാനൂര്‍ ചൂട്ടയില്‍ പ്രിയാഭവനില്‍ അധ്യാപകനായ ശശികുമാറിന്റെ വീട്ടുവളപ്പിലാണ് കണ്ടെത്തിയത്.
ചുവപ്പുകലര്‍ന്ന ഓറഞ്ചുനിറമുള്ള ഇവയുടെ ചിറകുകളിലും വാലിലും വെളുപ്പും കറുപ്പും ഇടവിട്ട വരകളുണ്ട്. വിശറിപോലെ വിടര്ത്തിനിര്ത്താറുള്ള ഇവയുടെ ശിഖയുടെ തൂവലുകളുടെ അറ്റം കറുത്തതാണ്. നീണ്ടുമെലിഞ്ഞ കൊക്കിന്റെ അറ്റം വളഞ്ഞതും.
സാധാരണ ഇവയെ തുറസായ കാടുകളിലും കൃഷിയിടങ്ങളിലുമാണ് കണ്ടുവരുന്നുത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ കാടുകളില്‍ ഇവയെ കണ്ടുവരുന്നുണ്ട്. ഇസ്രയേലിന്റെ ഔദ്യോഗികപക്ഷി കൂടിയാണ് ഹൂപ്പി. ഇന്ത്യയില്‍ ഉത്തരാഖണ്ഡിലെ രാജാജി ദേശീയ ഉദ്യാനത്തില്‍ ഈ പക്ഷിയുണ്ട്.