തൃശ്ശൂര്‍: ഓട്ടിസം ബാധിച്ച കുഞ്ഞിനെ ജനലില്‍ കെട്ടിയിട്ട് ജോലിക്കു പോകേണ്ടി വരുന്ന നിസഹായയായ ഒരമ്മയുടെ കരളലിയിക്കുന്ന കഥ കുറച്ച് ദിവസം മുമ്പ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ക്രൈം ഫോട്ടോഗ്രാഫറായ ബിന്ദു പ്രദീപിന്റെ അവസ്ഥയറിഞ്ഞ് ഒട്ടേറെ പേരാണ് സഹായവുമായെത്തിയത്. എന്നാലിപ്പോള്‍ ആ അമ്മ മനസ് വീണ്ടും കണ്ണീര് വാര്‍ക്കുകയാണ്.
സഹായിക്കാനെന്ന പേരില്‍ വിളിച്ച പ്രവാസി യുവാവ് അപമര്യാദയായ പെരുമാറ്റവും നഗ്നതാപ്രദര്‍ശനവും നടത്തി മാനസിക ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഫോണ്‍ വിളിച്ച ശേഷം കുട്ടിയെ കാണണം എങ്കില്‍ സഹായം ചെയ്യാം എന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് വീഡിയോ കോള്‍ ചെയ്തു.
എന്നാല്‍ അതിന് ശേഷം കേട്ടാലറയ്ക്കുന്ന തരത്തിലാണ് ഇയാള്‍ പെരുമാറിയത്. അപമര്യാദയായി പെരുമാറിയെന്നും നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും ഇവര്‍ പറയുന്നു. ആദ്യം കുട്ടിയുടെ മുന്നിലാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും ഈ അമ്മ കരഞ്ഞുകൊണ്ട് പറയുന്നു. തുടര്‍ന്ന് അശ്ലീല സന്ദേശങ്ങളും ഈ നമ്പറില്‍ നിന്നും വന്നതായി ബിന്ദു കണ്ണുനിറഞ്ഞ് പറയുന്നു.
മകളുടെ അവസ്ഥയില്‍ ജീവിതം തകര്‍ന്ന് നില്ക്കുന്ന ഒരമ്മയോടാണ് ഇത്തരത്തില്‍ ഒരാള്‍ പെരുമാറിയത്. ഇയാള്‍ക്കെതിരെ ബിന്ദു പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളുടെ ഫോണ്‍ നമ്പറും ഉള്‍പ്പെടെ പങ്കുവച്ചാണ് ബിന്ദു സമൂഹമാധ്യമങ്ങളില്‍ ഈ വിവരം പോസ്റ്റ് ചെയ്തത്.
അതേസമയം, ‘ഇവന്റ ലിംഗം അരിയണം…. മാക്സിമം ഷെയര്‍ ചെയ്യൂ….. അവന്റെ നമ്പര്‍ 0096650 5106788’ എന്നുപറഞ്ഞ് സോഷ്യല്‍മീഡിയയില്‍ വീഡിയോ വൈറലായിരിക്കുകയാണ്. നമ്പര്‍ ഉപയോഗിച്ച് യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബര്‍ ലോകം മുഴുവനും.
0096650 5106788 ഈ നമ്പറില്‍ നിന്നാണ് യുവാവിന്റെ കോളെത്തിയത്.
സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നുപറമ്പില്‍ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്ക് വെച്ചതോടെയാണ് ഈ അമ്മയുടെയും മകളുടെയും കഥ പുറംലോകമറിഞ്ഞത്. വാര്‍ത്തയായതോടെ വലിയ സഹായങ്ങളാണ് ഇവരെ തേടിയെത്തിയത്. സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു വാര്‍ത്തകള്‍.
രണ്ടു പെണ്മക്കളുടെ അമ്മയാണ് ബിന്ദു. കുഞ്ഞ് പെട്ടെന്ന് അക്രമാസക്തയാകുന്നത് കൊണ്ട് അവളെ സ്പെഷ്യല്‍ സ്കൂളില്‍ വിടാറില്ലെന്ന് ബിന്ദു പറയുന്നു. ഭക്ഷണം കൊടുത്ത് ഷാള്‍ അരയില്‍ കെട്ടി ജനലില്‍ ബന്ധിപ്പിച്ചാണ് ബിന്ദു ജോലിക്ക് പോകാറുള്ളത്. ബിന്ദു ഇല്ലാത്തപ്പോള്‍ മൂത്തമകളാണ് ഇളയകുട്ടിയെ നോക്കുന്നത്.