പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പേപ്പട്ടി ആക്രമിച്ചു. പത്തനംതിട്ട ഓമല്ലൂരിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ക്ക് പേപ്പട്ടിയുടെ ആക്രമണം നേരിടേണ്ടി വന്നത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണത്തിനെത്തിയതായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അതിനിടെയാണ് പേപ്പട്ടിയുടെ ആക്രമണം. മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ പ്രവര്‍ത്തകരെ പേപ്പട്ടി ഓടിച്ചു. കല്ലും കമ്പുമെടുത്ത് പേപ്പട്ടിയെ തടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
സംഭവത്തില്‍ ജില്ലാ പ്രസിഡന്റ് എം ജി കണ്ണനടക്കം ആറ് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയിട്ടുണ്ട്.