നെടുമങ്ങാട്: ചിഹ്നം ഓട്ടോറിക്ഷ ആണെങ്കിലും കുതിരപ്പുറത്ത് ചുറ്റിയാണ് പേരുമല വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ എസ്എം ഇബിനുവിന്റെ വോട്ട് പിടിത്തം. കൂട്ടിന് ഒട്ടകവുമുണ്ട്. എന്തായാലും ഇബിനുവിന്റെ ഈ വേറിട്ട രീതിയിലുള്ള വോട്ടുപിടിത്തം വാര്‍ഡിലെ വോട്ടര്‍മാര്‍ക്ക് പുതിയൊരു അനുഭവമാണ്.
ഇബുനുവിന്റെ വീട്ടില്‍ വളര്‍ത്തുന്ന കുതിരയാണ് ഇത്. രണ്ട് കുതിരകളും ഒരു ഒട്ടകവുമാണ് ഇബിനുവിന്റെ വീട്ടിലുള്ളത്. നേരത്തേ രണ്ട് ഒട്ടകം ഉണ്ടായിരുന്നെങ്കിലും ഒരെണ്ണം ഈ അടുത്ത് ചത്തുപോയി.
കൂടാതെ 3 കുതിരകളില്‍ ഒരെണ്ണത്തിനെ മറ്റൊരാള്‍ക്ക് കൊടുക്കുകയും ചെയ്തു. ഇതിന്റെ പരിപാലനത്തിന് തന്നെ നല്ല തുക വേണ്ടി വരുന്നുണ്ടെങ്കിലും ഇബുനുവിന് ഇതൊന്നും ഒരു പ്രശ്മേ അല്ല. മ്യഗങ്ങളോടുള്ള സ്നേഹം കൊണ്ടാണ് താന്‍ കുതിരയും ഒട്ടകവും വളര്‍ത്തുന്നതെന്നാണ് സ്ഥാനാര്‍ത്ഥി കൂടിയായ ഇബിനു പറഞ്ഞത്. നെടുമങ്ങാട് ടൗണില്‍ പാത്രക്കട നടത്തുകയാണ് ഇബിനു.