പരപ്പനങ്ങാടി : 12 വയസ്സുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. പരപ്പനങ്ങാടിയിലെ മുസ്ലിം ലീഗ് നേതാവും, എസ്ടിയു ജില്ല സെക്രട്ടറിയുമായ ചേക്കാലി റസാഖിനെതിരെയാണ് കേസ്.
കുട്ടിയുടെ മാതാവിന്റെ പരാതിയിൽ നേതാവിനെതിരെ പോക്സോ നിയമപ്രകാരം ആണ് പരപ്പനങ്ങാടി പൊലിസ് കേസെടുത്തത്. പോലിസ് പോക്സോ വകുപ്പിനൊപ്പം 341 ഐപിസിയും ചേർത്തിട്ടുണ്ട്.
പഠനോപകരണങ്ങൾ നൽകാനുണ്ടന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം കുട്ടിയെ വിളിച്ച് വരുത്തിയത്. തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതായിട്ടാണ് പരാതിയിൽ പറയുന്നത്.
പരാതി ലഭിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി എസ്ഐ രാജേന്ദ്രൻ നായരും സംഘവും വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. റസാഖ് പീഡിപ്പിക്കാൻ ശ്രമിച്ചതായി കുട്ടി മൊഴി നൽകിയതായി എസ്ഐ രാജേന്ദ്രൻ നായർ പറഞ്ഞു.
പരപ്പനങ്ങാടി കോടതിയിൽ മജിസ്ട്രേറ്റിന് മുന്നിൽ കുട്ടിയെ ഹാജരാക്കി മൊഴിയെടുക്കുമെന്നും, സംഭവത്തെ പറ്റി കൂടുതൽ അന്യേഷണം നടത്തിയതിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും എസ്ഐ അറിയിച്ചു.