കൊല്ലം: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നതിനായി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച അധ്യാപക൯ അറസ്റ്റില്‍. ഓയൂര്‍ ചുങ്കത്തറ ഇഇടി യുപി സ്കൂള്‍ അധ്യാപകന് പൂയപ്പള്ളി കാറ്റാടി പ്ലാവിള പുത്തന്‍വീട്ടില്‍ മനോജ് കെ. മാത്യു(46) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .
മറ്റൊരാള്‍ ഫോണ്‍ ചെയ്യുന്നതിനായി തന്റെ കൈയില്‍ നിന്നു വാങ്ങിയപ്പോള്‍ അബദ്ധത്തില്‍ പറ്റിയതാകാമെന്നും താന്‍ മനഃപൂര്‍വം വീഡിയോ അയച്ചിട്ടില്ലെന്നുമാണ് അധ്യാപകന്റെ വിശദീകരണം .