കൊല്ലം: നിരന്തരം യുവതിയുടെ മൊബൈൽ ഫോണിലേക്ക് നഗ്ന ചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു കൊടുത്ത യുവാവ് അറസ്റ്റിൽ. പുനലൂർ ചെമ്മന്തൂർ മുള്ളിക്കാട് പുത്തൻ വീട്ടിൽ 29 വയസുള്ള റോബിൻ റോയി ജോണിനെയാണ് പുനലൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
യുവാവ് വ്യാജ പ്രൊഫൈൽ നിർമിച്ച ശേഷം യുവതിയുടെ ഫേസ്ബുക് മെസ്സെഞ്ചറിലേക്ക് പതിവായി വിവിധ അശ്ലീല സൈറ്റുകളിൽ നിന്ന് വീഡിയോകളും ഫോട്ടോകളും യുവതിക്ക് അയക്കുകയായിരുന്നു . യുവതി പുനലൂർ ഡിവൈഎസ്പി, സിഐ എന്നിവർക്ക് പരാതി നൽകിയതിനെ തുടർന്ന് സ്ത്രീയെ അപമാനിച്ചതിനും ഐടി ആക്ട് പ്രകാരവും കേസ് എടുത്തു അന്വേഷണം തുടങ്ങി.
കഴിഞ്ഞ രാത്രി പ്രതിവീട്ടിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് അറസ്റ്റ്.