പെരിന്തൽമണ്ണ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒളിവിലായിരുന്ന യുവാവ് പിടിയിൽ. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിൽ കട്ടുപ്പാറ സ്വദേശി ചെമ്മല മുഹമ്മദ് സുഹൈൽ(22) നെയാണ് അറസ്റ്റ് ചെയ്തത്.
മാസങ്ങൾക്ക് മുൻപാണ് യുവാവ് പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി ബന്ധം തുടങ്ങുന്നത്. 2019 ഒക്ടോബർ 9ന് പെൺകുട്ടിയെ ബൈക്കിൽ യുവാവിന്റെ വീട്ടിൽ കൊണ്ടു പോയും പിന്നീടും പലവട്ടം വിവിധ സ്ഥലങ്ങളിൽ വെച്ചും പീഡിപ്പിച്ചതായാണ് പരാതി.
വൈദ്യ പരിശോധനയിലാണ് കുട്ടി ഗർഭിണി ആണെന്ന് വ്യക്തമായി. കുട്ടിയുടെ പരാതിയെ തുടർന്ന് കേസെടുത്തതോടെ യുവാവ് ഒളിവിൽ പോയി. കഴിഞ്ഞദിവസം മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ പെരിന്തൽമണ്ണയിൽ എത്തിച്ച് പൊലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിൽ അറസ്റ്റ് രേഖപ്പെടുത്തി.
പ്രതിക്ക് എതിരെ പോക്സോ വകുപ്പ് പ്രകാരവും ബലാൽസംഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .