കൊച്ചി: ഫേസ്ബുക്കിൽ ആരും കേട്ടാൽ അറയ്ക്കുന്ന തെരത്തിൽ തെറിയഭിഷേകം നടത്തിയ പറവൂർ എംഎൽഎ വിഡി സതീശനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. ഫേസ്ബുക്ക് പോസ്റ്റിൽ കമന്റ് ഇട്ടവർക്കുനേരെ ആണ് കോൺഗ്രസ് നേതാവും എം എൽ എ യുമായ സതീശൻ സ്ത്രീകളെ അപമാനിച്ചുകൊണ്ട് തെറിയഭിഷേകം നടത്തിയത്.
സമൂഹമാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭർത്താവും സിപിഐ എം പ്രവർത്തകനുമായ സലാം ഇട്ട കമന്റിലാണ് അശ്ലീലവും സ്ത്രീവിരുദ്ധവുമായ മറുപടി സതീശൻ പറഞ്ഞത്.സതീശനെതിരെ നേരത്തേ വനിതാ കമീഷനും കേസെടുത്തിരുന്നു. കമന്റ് ഇട്ടത് താനല്ലെന്നും ഫെയ്സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നുമാണ് സതീശന്റെ മറുപടി.