കോഴിക്കോട്: ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ താമരശേരിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഡോക്ടര്‍ക്ക് കര്‍ണാടകത്തില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതേ തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആശുപത്രിയിലെ ആറ് ജീവനക്കാരാണ് നിരീക്ഷണത്തില്‍ പോയത്. ഈ മാസം അഞ്ചിനാണ് ഡോക്ടര്‍ കര്‍ണാടകത്തിലേക്ക് പോയത്. കര്‍ണാടകത്തില്‍ സമ്പ
ര്‍ക്കം ഉണ്ടായിട്ടില്ലെന്നും രോഗം പകര്‍ന്നത് കേരളത്തില്‍ നിന്നാണെന്ന് സംശയിക്കുന്നതായും ഡോക്ടര്‍ പറയുന്നു. ഡോക്ടറെ കൊണ്ടുപോയ ഡ്രൈവറും നിരീക്ഷണത്തിലാണ്.