തിരുവനന്തപുരം: പ്രമുഖ സീരിയൽ നടിയും സുഹൃത്തും വ്യാജ മദ്യം വാറ്റുന്നതിനിടെ പോലീസ് പിടിയിൽ. വ്യാജ മദ്യം വറ്റുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റൈഡിലാണ് സീരിയൽ നേടിയായ സിനിയും, സുഹൃത്ത് വൈശാഖും പോലീസ് പിടിയിലാകുന്നത്.
തിരുവനന്തപുരം ജില്ലയിലൂടെ പലഭാഗങ്ങളിലായി നിരവധി വ്യാജ വാറ്റു കേന്ദ്രങ്ങളിൽ പോലീസ് റൈഡ് നടത്തി വരികയായിരുന്നു.
സീരിയലിൽ ജൂനിയർ ആർട്ടിസ്റ്റായ സിനിയെ വ്യാജ വാറ്റ് കേന്ദ്രത്തിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ക്രിമിനൽ കേസിലെ പ്രതിയാണെന്നും പോലീസ് പറയുന്നു.