കണ്ണൂർ: കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. അതിഥി തൊഴിലാളികൾ സംഘടിതമായി തെരുവിലിറങ്ങി പ്രതിഷേധിച്ചു. നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
മുപ്പതോളം പേരാണ് സംഘടിച്ചെത്തി പ്രതിഷേധിച്ചത്. പശ്ചിമബംഗാളിൽ നിന്നുള്ള തൊഴിലാളികളാണ് പരസ്യപ്രതിഷേധത്തിന് മുതിർന്നത്. പൊലീസ് സ്ഥലത്തെത്തി ഇവരെ പിരിച്ചു വിട്ടു.
രാവിലെ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തും അതിഥി തൊഴിലാളികൾ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. നൂറിലേറെ പേർ സംഘടിച്ചെത്തി റോഡ് ഉപരോധിച്ചു. റോഡിൽ പ്രതിഷേധിച്ച ഇവരെ പൊലീസെത്തിയാണ് ഓടിച്ചുവിട്ടത്.
കൂത്താട്ടുകുളത്തിന് പിന്നാലെ സമീപ പഞ്ചായത്തായ തിരുമാറാടിയിലും അതിഥി തൊഴിലാളികൾ സംഘടിച്ചെത്തിയെങ്കിലും പൊലീസ് ഉടൻ തന്നെ ഇടപെട്ട് ഇവരെ ക്യാമ്പുകളിലേക്ക് മടക്കി അയച്ചിരുന്നു.
#WATCH Kerala: Police resort to mild lathicharge in Koothattukulam area of Ernakulam District to disperse migrant labourers who were protesting demanding they be sent back to their native places. pic.twitter.com/b3O1MMZyEd
— ANI (@ANI) May 7, 2020