കൊട്ടാരക്കര: ലോക്ഡൗണിനിടെ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര നെല്ലിക്കുന്നം മഞ്ഞകോട്ടുകോണം കുഴിവിള വീട്ടിൽ അഭിലാഷിനെയാണ്(23) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
നെല്ലിക്കുന്നം സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിനിറയായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിഐ വിഎസ്പ്രശാന്തിന്റെ നേതൃത്വത്തിലാണ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി കടത്തിക്കൊണ്ട് പോയാത്.സംഭവത്തിൽ കൊട്ടാരക്കര നെല്ലിക്കുന്നം മഞ്ഞകോട്ടുകോണം കുഴിവിള വീട്ടിൽ അഭിലാഷിനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.