കൊച്ചി: കേരളത്തിൽ ഇന്നലെയും പുതുതായി കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. ഒരാൾക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് നിലവിൽ കൊവിഡ് രോഗമുള്ളവരുടെ എണ്ണം 95 ആയി.
ഇതിൽ തിരുവനന്തപുരം 2, കൊല്ലം 12 , പത്തനംതിട്ട 1, കോട്ടയം 18, ഇടുക്കി 12, പാലക്കാട് 1, മലപ്പുറം 2, കോഴിക്കോട് 4, വയനാട് 1, കണ്ണൂർ 37, കാസർഗോഡ് 5 എന്നിങ്ങനെയാണ് കൊവിഡിന് ചികിത്സയിലുള്ളവരുടെ എണ്ണം.
തൃശ്ശൂർ, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിലവിൽ രോഗികൾ ആരുമില്ല. ഇന്നലെ പുതുതായി 63 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 401 പേരാണ് ഇതുവരെ കോവിഡിൽ നിന്നുംമുക്തി നേടിയത്.