താമരശേരി: പതിനാറുകാരനെ പീഡിപ്പിച്ച മുസ്ലീം ലീഗ് പ്രാദേശിക നേതാവ് അറസ്റ്റിൽ. യുഡിഎഫ് കട്ടിപ്പാറ പഞ്ചായത്ത് മുൻചെയർമാനും മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം കൗൺസിൽ അംഗവുമായ കോളിക്കൽ സ്വദേശി ഒ കെ മുഹമ്മദ് കുഞ്ഞിയെയാണ് തിങ്കളാഴ്ച്ച രാവിലെ താമരശ്ശേരി പൊലീസ് പിടികൂടിയത്.
മാർച്ച് അവസാനമാണ് സംഭവം നടന്നത്. വീട്ടിലാരുമില്ലാത്ത സമയത്ത് കുട്ടിയെ വീട്ടിൽ ജോലിയ്ക്കെന്ന് വിളിച്ച് വരുത്തി പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു. മാനസിക സംഘർഷത്തിലായ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും വീട്ടുകാർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു.
ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് പൊലീസ് പോക്സോ ആക്ട് പ്രകാരം കേസെടുത്തത്. തുടർന്ന് കുഞ്ഞി ഒളിവിൽ പോവുകയായിരുന്നു.
കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും വീട്ടുകാർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയുമായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ റിപ്പോർട്ടിലാണ് താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.