വെഞ്ഞാറമൂട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആയൂർ അർക്കന്നൂർ കുന്നുംപുറത്ത് വീട്ടിൽ ഷിബു മൻസൂർ(21) ആണ് അറസ്റ്റിലായത്.
ഭർത്താവ് ഉപേക്ഷിച്ചു പോയ യുവതിയുമായി പ്രതി അടുപ്പം സ്ഥാപിക്കുകയും വെഞ്ഞാറമൂട്ടിലെ രണ്ടു ലോഡ്ജുകളിൽ കൊണ്ടുവന്ന് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. യുവതി വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.
തുടർന്ന് പ്രതിയെ വാടകയ്ക്ക് താമസിക്കുന്ന ചെറിയവെളിനെല്ലൂരിൽനിന്നും ഇൻസ്പെക്ടർ വിജയരാഘവന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്യുകയായിരുന്നു.