കോഴിക്കോട്: വീട്ടുകാരറിയാതെ ഇറങ്ങി നടന്നു നഗരത്തിലെത്തിയ വയോധികനെ തിരികെ വീട്ടിലെത്തിച്ച് ടൗൺ ജനമൈത്രി പൊലീസ്. കഴിഞ്ഞ ദിവസം അതിരാവിലെ മാറാടുള്ള വീട്ടിൽ നിന്നു കുടുംബാംഗങ്ങൾ അറിയാതെ കാൽനടയായി കോർട്ട് റോഡ് മത്സ്യ മാർക്കറ്റിനു സമീപം എത്തിയതാണു മൊയ്തീൻ കോയ എന്ന 85 കാരൻ.
തിരികെ പോവാൻ വഴിയറിയാതെ കഷ്ടപ്പെട്ട മൊയ്തീൻ കോയയെ കണ്ട ടൗൺ ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർമാർ വിവരങ്ങൾ അന്വേഷിച്ചു. തുടർന്നു വീട്ടുകാരുമായി ബന്ധപ്പെട്ട ബീറ്റ് ഓഫിസർമാർ വാഹനത്തിൽ കയറ്റി അദ്ദേഹത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു.
കുടുംബാംഗങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി സന്ദേശങ്ങളയച്ചു കാത്തിരിക്കുകയായിരുന്നു. വൈകിട്ട് അഞ്ചോടെയാണു ബീറ്റ് ഓഫിസർമാരായ കെ.സുനിത, പി.അനൂജ് എന്നിവർ മൊയ്തീൻ കോയയുടെ കൈകൾ പിടിച്ചു വീട്ടിലെത്തി