വടകര: വടകരയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി ഉപകരണങ്ങൾ പിടിച്ചെടുത്തു. മണിയൂർ കരുവഞ്ചേരി കളരിക്കുന്ന് മലയിൽ നടത്തിയ പരിശോധനയിലാണ് ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ചു വച്ച 630 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്.
പ്രാദേശിക കോൺഗ്രസ് നേതാവ് കരുവഞ്ചേരിയിലെ വെളുത്തപറമ്പത്ത് പ്രകാശന്റെ വീട്ടിൽ നിന്നും, പറമ്പിൽ നിന്നുമാണ് ഇവ കണ്ടെത്തിയത്. പ്രകാശൻ ഒളിവിലാണ്.
എക്സൈസ് ഇൻസ്പെക്ടർ കെ കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ കെ ജയൻ, എൻ എസ് സുനീഷ്, ടി സനു, സി വി സന്ദീപ്, പി ശ്രീരഞ്ജ് എന്നിവരും ഉണ്ടായിരുന്നു.