ആലുവ: ആലുവയില്‍ യുവതി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരനെയാണ് മര്‍ദിച്ചത്. ഇരുചക്രവാഹനം മാറ്റി വയ്ക്കാനാവശ്യപ്പെട്ടതിനാണ് മാവേലിക്കര സ്വദേശി റിങ്കുവിനെ യുവതി മര്‍ദിച്ചത്. കളമശ്ശേരി സ്വദേശി ആര്യ ആണ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. ചൊവ്വാഴ്ച രാവിലെ പതിനൊന്നരക്കാണ് സംഭവം. യുവതി എത്തിയ സ്കൂട്ടര്‍ കാര്‍ പാര്‍ക്കിങ്ങില്‍ നിന്ന് മാറ്റി വയ്ക്കാന്‍ റിങ്കു ആവശ്യപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് സ്കൂട്ടര്വച്ചത് സെക്യുരിറ്റി ജീവനക്കാരന് ചോദ്യംചെയ്തതാണ് പ്രകോപനം. ഇതില്‍ ക്ഷുഭിതയായി ആശുപത്രിയിലേക്ക് കയറിപോയ യുവതി തിരിച്ചെത്തിയപ്പോഴേക്കും സ്കൂട്ടര്‍ സെക്യുരിറ്റി ജീവനക്കാരന് മാറ്റിവച്ചിരുന്നു. തുടര്‍ന്ന് തിരിച്ചെത്തിയ തുവതി ഇയാള്‍ക്ക് നേരെ അസഭ്യം പറയുകയും ശേഷം മുഖത്തടിക്കുകയായിരുന്നു.
സെക്യൂരിറ്റി വാഹനം മാറ്റിവെച്ചതിനെ തുടര്‍ന്ന് സ്കൂട്ടറിന്റെ സ്റ്റാന്‍ഡ് നിലത്തുരച്ചെന്ന് ആരോപിച്ചായിരുന്നു യുവതി മര്‍ദ്ദിച്ചതെന്നും റിങ്കു പറഞ്ഞു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ആശുപത്രി അധികൃതര്‍ നല്കിയ പരാതിയില്‍ ആലുവ പോലീസ് കേസെടുത്തു.