തൃശ്ശൂര്‍: സംസ്ഥാനത്ത് ഇക്കുറി ഭാഗ്യം തേടിയെത്തിയത് കരുനാഗപ്പള്ളിയിലെ ആറു ജ്വല്ലറി ജീവനക്കാര്‍ക്കാണ്. ഒന്നാം സമ്മാനം മാത്രമല്ല മൂന്നാം സമ്മനവും അടിച്ചെടുത്തത് ജ്വല്ലറിക്കാര്‍ക്ക് തന്നെ. തൃശൂര്‍ ജോയ് ആലുക്കാസ് ഹെഡ് ഓഫിസില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് മൂന്നാം സമ്മാനം.
19 ജ്വല്ലറി ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റായിരുന്നു. തൃശൂര്‍, ഇരിങ്ങാലക്കുട, അങ്കമാലി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭാഗ്യം പങ്കുവെച്ചത്. ഇവര്‍ അങ്കമാലിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. മൂന്നാം സമ്മാനം 10 ലക്ഷം വിതം 20 പേര്‍ക്കാണ്.