കോട്ടയം: കോട്ടയത്ത് സീരിയല്‍ കാണുന്നതിനിടെ ചോറുവിളമ്പാന്‍ ആവശ്യപ്പെട്ട ഭര്‍ത്താവിനെ വാക്കത്തി കൊണ്ട് വെട്ടി. സംഭവത്തില്‍ മണ്ണാര്‍ക്കാട് സ്വദേശി അഭിലാഷ് (34) ആണ് പരിക്കേറ്റത്. കോട്ടയം കുമരകത്താണ് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഭാര്യ സീരിയല്‍ കാണുന്നതിനിടെ മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് ചോറുവിളമ്പാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സീരിയലില്‍ മുഴുകിയിരുന്ന ഭാര്യ അത് കേള്‍ക്കാതെ ടിവി കാണുന്നത് തുടര്‍ന്നു. ഇതോടെ ഭര്‍ത്താവ് ഭാര്യയോട് കയര്‍ത്തു സംസാരിച്ചു. തുടര്‍ന്ന് ഇരുവരും വാക്കേറ്റത്തിലെത്തുകയും കയ്യാങ്കളിയിലെത്തുകയും ചെയ്തു. ഇതോടെ വീട്ടിലുണ്ടായിരുന്ന ഭാര്യയുടെ രക്ഷിതാക്കള്‍ സംഭവത്തില്‍ ഇടപ്പെട്ടു. തുടര്‍ന്ന് കൂട്ടവഴക്കായി. സംഭവത്തില്‍ കലിത്തുള്ളി ഭാര്യ വീട്ടിലുണ്ടായിരുന്ന വാക്കത്തിയെടുത്ത് ഭര്‍ത്താവിനെ വെട്ടിവീഴ്ത്തുകയായിരുന്നു.
പരിക്കേറ്റ അഭിലാഷ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥിരം മദ്യപാനിയായ അഭിലാഷ് വീട്ടിലെത്തി ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. ഭാര്യയെയും മാതാപിതാക്കളെയും കുമരകം പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.