ഗാര്‍ഡിന്റെ മൃതദേഹം കണ്ടെത്തി. ചെറിയതുറ സ്വദേശി ജോണ്സണ് ഗബ്രിയേലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ 21ന് വൈകീട്ട് അഞ്ചിനാണ് സംഭവം. മൂന്നാര്‍ സ്വദേശിനിയായ അമൂല്യയാണ് (21) ആത്മഹത്യ ചെയ്യാനായി കടലില്‍ ചാടിയത്.
പെണ്‍കുട്ടി കടലില്‍ ചാടുന്നത് കണ്ട് രക്ഷിക്കാന്‍ ജോണ്സണ് കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ജോണ്സന് മറ്റ് രണ്ടുപേരുടെ സഹായത്തോടെ രക്ഷിച്ച് കരയില്‍ എത്തിച്ചെങ്കിലും ശക്തമായ തിരയില്‍പ്പെട്ട് ജോണ്സന് പരിക്ക് പറ്റി ബോധം നഷ്ടമാവുകയായിരുന്നു.
തുടര്‍ന്ന് ശക്തമായി അടിച്ച തിരമാലയില്‍ ജോണ്‍സനെ കാണാതാവുകയായിരുന്നു. സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് തെരച്ചിലിന് കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ട് എത്തിയത്. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. പത്ത് വര്‍ഷത്തിലധികമായി ശംഖുമുഖത്ത് താത്കാലിക ലൈഫ് ഗാര്‍ഡായി ജോലി ചെയ്യുകയാണ് ജോണ്സന്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.