പാലക്കാട്: പാലക്കാട് കുളപ്പുള്ളിയില്‍ എട്ട് നായ്ക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുളപ്പുള്ളി ആലിന്ചോട് പ്രദേശത്താണ് വയറ്റില്‍ വെടിയേറ്റ നിലയില്‍ നായ്ക്കളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയോടെ നഗരസഭ ജീവനക്കാരാാണ് വെടിയേറ്റ നിലയില്‍ നായ്ക്കളെ ആദ്യം കണ്ടത്. തുടര്‍ന്ന് നഗരസഭാ സെക്ട്രട്ടറി ഷൊര്‍ണൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നില്‍ തീവ്രവാത ബന്ധത്തിന് പങ്കുള്ളതായാണ് നാട്ടുകാരുടെ ആരോപണം. ഈയുധപരിശീലനത്തിന്റെ ഭാഗമായി ചില മതതീവ്രവാദികള്‍ സംഘടനകള്‍ നായ്ക്കളെ വെട്ടിപരിക്കേല്പിക്കുന്ന സംഭവം ഷൊര്‍ണൂര്‍ പരിസരത്ത് മൂന്ന് വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെടിയേറ്റ മരിച്ച നായ്ക്കളുടെ പോസ്റ്റുമോര്‍ട്ടം തൃശ്ശൂര്‍ ണ്ണൂത്തി വെറ്ററിനറി ആശുപത്രിയില്‍ പൂര്ത്തിയായിട്ടുണ്ടെന്നണ് വിവരം.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ ഏത് തരം തോക്കാണ് ഉപയോഗിച്ചതെന്ന് കാര്യങ്ങളില്‍ വ്യക്തത ലഭിുക്കുവെന്നആണ് പോലീസ് പറയുന്നത്. എട്ട് നായ്ക്കളുടെയും ഓരേ ഭാഗത്ത് തന്നെയാണ് വെടിയേറ്റിരിക്കുന്നത്. തീവ്രവാദബന്ധമുള്ള സംഘടനകള്‍ പ്രദേശത്ത് സജീവമായതിനാല്‍ നാട്ടുക്കാരുടെ ആരോപണവും തള്ളികളയാന്‍ സാധിക്കില്ല.