തിരുവനന്തപും: തലസ്ഥാനത്ത് ഓട്ടിസം ബാധിച്ച പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് അധ്യാപകനായ സന്തോഷിനെതിരെ ശ്രീകാര്യം പോലീസ് കേസെടുത്തു. പരാതി പിന്‍വലിക്കാന്‍ ഭീഷണിയുണ്ടെന്ന് കൂട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
ഓട്ടിസം സെന്ററിലെ തെറാപ്പിസ്റ്റുകള്‍ നടത്തിയ പരിശോധനയിലും പീഡനം നടന്നുവെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലെന്നാണ് പോലീസ് പറയുന്നത്. പരാതി പിന്‍വലിക്കാന്‍ പലരില്‍ നിന്നും ഭിഷണിയുണ്ടെന്നും കൂട്ടിയുടെ അമ്മ പറഞ്ഞു.
എന്നാല്‍ കുട്ടിയുടെ മൊഴിയില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളുടെയും തെറാപ്പിസ്റ്റിന്റെയും സാന്നിധ്യത്തില്‍ വീണ്ടും മൊഴിയെടുക്കാനാണ് തീരുമാനം.