തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് സ്വദേശി അനൂപിനെ ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം പാളയത്തില്‍ വീട്ടില്‍ ഗീതയുടെയും പരേതനായ മോഹനന്റെയും മകനാണ് അനൂപ്. കാമുകിയുമായി ഫോണില്‍ സംസാരിച്ച് വഴക്കിട്ടതിന്റെ തുടര്‍ച്ചയായാണ് അനൂപ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്. അനൂപിന്റെ സംസാരത്തില്‍ സംശയം തോന്നിയ കാമുകി അനൂപിന്റെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സഹോദരന് മുറിയില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ വിവരം അറിയുന്നത്. കിടപ്പുമുറി അകത്ത് നിന്ന് പൂട്ടി നിലയിലായിരുന്നു. സഹോദരന് പുറത്ത് നിന്ന് വിളിച്ചെങ്കിലും അനൂപ് തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിതുറന്നപ്പോഴാണ് അനൂപിനെ ഫാനില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്കിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മലയിന്‍കീഴ് പൊലീസ് അറിയിച്ചു.